Click to learn more 👇

തിരുവനന്തപുരത്ത് വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്ബുകടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്ബുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് കുട്ടിക്ക് പാമ്ബുകടിയേറ്റത്.

അഭിനവ് സുനില്‍ (16) ആണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ എന്തോ കടിച്ചതായി സംശയം തോന്നി. ഉടന്‍ അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സ്ഥിതി വഷളായതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവി‌ടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എലി കടിച്ചതാകാം എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്ബ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.

ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറില്‍ നിന്നും പാമ്ബിനെ കണ്ടെടുത്തു. വീട്ടിനുള്ളില്‍ തടി ഉരുപ്പടികള്‍ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.