Click to learn more 👇

വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു; വീഡിയോ പുറത്ത്

 

വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. നിസ്സാന്‍ ടെറാനോ കാറാണ് കത്തി നശിച്ചത്.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. മേപ്പാടി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. 

വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയില്‍ വെച്ചാണ് കാറിന് തീപ്പിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ പുറത്തിറങ്ങി നോക്കുമ്ബോഴായിരുന്നു കത്തിയത്. അതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.