Click to learn more 👇

വയനാട്ടില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

വയനാട്ടില്‍ വിനോദയാത്രയ്‌ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി ടോറസ് ലോറിയിലിടിച്ച്‌ രണ്ട് മരണം.

മാനന്തവാടി-കല്‍പ്പറ്റ സംസ്ഥാനപാതയിലെ പച്ചിലക്കാട് ടൗണിലാണ് സംഭവം. മാട്ടൂല്‍ സ്വദേശികളായ മുനവീര്‍, അഫ്രീദ് പള്ളിപ്പുര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം.

യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ എതിര്‍ദിശയില്‍ നിയന്ത്രണംവിട്ടെത്തി ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. മാനന്തവാടിയിലേക്ക് പോകുകയായിരുന്നു ലോറി.കണ്ണൂരില്‍ നിന്നാണ് യുവാക്കള്‍ എത്തിയത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് പോകുകയായിരുന്നുവെന്നും കാര്‍ തെറ്റായ ദിശയിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നാമതൊരു യുവാവിന് കൂടി സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.