ബസിലെ യാത്രക്കാരുടെ തിരക്ക് നമുക്കൊരു പുതിയ കാഴ്ചയല്ല. പ്രത്യേകിച്ച് സ്കൂളിന്റെയും ഓഫീസിന്റെയും സമയമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ജോലി ചെയ്യുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും ബസ്സില്‍ കയറാനുള്ള പരാക്രമവും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. തിരക്കേറിയ ബസില്‍ ജനാലയിലൂടെ ബസിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. റോഡില്‍ പെണ്‍കുട്ടിയുടെ സാഹസം കണ്ട ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വളരെ തിരക്കേറിയ ഒരു ബസാണ് വീഡിയോയില്‍ കാണുന്നത്. ബസിന്റെ ഡോറില്‍ വരെ തൂങ്ങി നില്‍ക്കുന്ന യാത്രക്കാര്‍ കാരണം ഇനി ഒരാള്‍ക്ക് പോലും കയറാന്‍ സ്ഥലമില്ല എന്നത് വ്യക്തമാണ്. പലര്‍ക്കും ബസ്സിന്റെ വാതിലിന്റെ ചവിട്ടുപടിയില്‍ പോലും നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനി ബസ്സില്‍ കയറാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ബസിന്റെ വിന്‍ഡോയിലൂടെ ബസിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്.
അതും ബസ് എടുത്തശേഷം ആയിരുന്നു പെണ്‍കുട്ടി അതുവഴി ചാടി കയറാന്‍ ശ്രമിച്ചത്. ഒരു കാല്‍ ആദ്യം ജനാല വഴി അകത്തേയ്ക്ക് ഇടുന്നത് വീഡിയോയില്‍ കാണാം. ജനാലയുടെ കമ്ബിയില്‍ പിടിച്ച് ഉള്ളിലേക്ക് കയറാനുള്ള ശ്രമത്തില്‍ പിടിവിടാതിരിക്കാന്‍ ചില യാത്രക്കാര്‍ പെണ്‍കുട്ടിയുടെ കയ്യില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പെണ്‍കുട്ടിക്ക് പൂര്‍ണമായും ബസ്സിനകത്തേക്ക് കയറാന്‍ സാധിച്ചോ എന്ന് വ്യക്തല്ല. ഹരിയാനയില്‍ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കാണാം