ഗോവയില്‍ 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ പിടികൂടി. കടല്‍ത്തീരത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ മുന്നിലേക്കാണ് ഇഴഞ്ഞെത്തിയ രാജവെമ്ബാലയെയാണ് പിടികൂടിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സമീപത്ത് കൂടിക്കിടന്ന ഓലകള്‍ക്കിടയില്‍ നിന്നാണ് രാജവെമ്ബാല ഇഴഞ്ഞെത്തിയത്. പാമ്ബിനെ കണ്ട് ഭയന്ന സഞ്ചാരികള്‍ ഉടന്‍തന്നെ പാമ്ബുപിടിത്ത വിദഗ്ധരെ വിവരമറിയിച്ചു. പാമ്ബുപിടിത്ത വിദഗ്ധന്‍ പാമ്ബിനെ പിടികൂടാന്‍ പല പ്രാവശ്യം ശ്രമിച്ചെങ്കിലും വഴുതിമാറി. ഓരോ തവണ പിടിക്കാന്‍ ശ്രമിക്കുമ്ബോഴും പാമ്ബ് പത്തിവിടര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.
പാമ്ബിന്റെ അസാധാരണ വലിപ്പമാണ് ആളുകളുടെ ആശങ്ക വര്‍ധിപ്പിച്ചത്. ഓരോ തവണ പാമ്ബിന്റെ ശരീരത്തില്‍ പിടിച്ച് അതിനെ ബാഗിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്ബോഴും പാമ്ബ് വഴുതിമാറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്ബിനെ ബാഗിനുള്ളിലേക്ക് കയറ്റാന്‍ കഴിഞ്ഞത്. കമാന്‍ഡര്‍ അഷോക് ബിജാല്‍വന്‍ ആണ് ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്
Huge King Cobra being captured in Goa.
What a hair raising thriller... pic.twitter.com/8QpIXyYpmG