മൃഗങ്ങളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലകറുണ്ട്.
സാധാരണ ഗതിയില്‍ മൃഗങ്ങളുടെ ഇരപിടുത്തം വളരെ സാഹസികമായിട്ടാണ് സൈബര്‍ മീഡിയ ഏറ്റെടുക്കാറുള്ളത്. വനത്തിനുള്ളില്‍ പ്രത്യേകിച്ചും പുലി കടുവ, സിംഹം തുടങ്ങിയ മൃഗങ്ങളുടെ ഇരയാക്കപ്പെടുന്നത് സാധാരണയായി മാനുകളാണ്. വിശന്നാല്‍, മുന്നിലുള്ള എന്തിനെയും അക്രമിച്ച് കൊലപ്പെടുത്തി കഴിക്കുക. ഇതാണ് മൃഗങ്ങളുടെ പൊതുരീതി.
ഇപ്പോഴിതാ പ്രൊഫഷണല്‍ വന്യജീവി ഫോട്ടോഗ്രാഫറായ ജയന്ത് ശര്‍മ്മ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ട ഒരു വീഡിയോ ശ്രധിക്കാപെടുകയാണ്. ഒരു ജലാശയത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടുകയായിരുന്ന ഒരു ആമയെയായിരുന്നു കടുവ വേട്ടയാടിയത്. തടാകത്തിന്റെ തീരത്തുകൂടി ഓടി വരുന്ന ഒരു കടുവയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കടുവയുടെ ശ്രദ്ധ മുഴുവനും തടാകത്തിലൂടെ ശാന്തമായി പോവുകയായിരുന്ന ആമയില്‍ മാത്രമായിരുന്നു.
നിമിഷനേരം കൊണ്ട് വെള്ളത്തിലേക്ക് എടുത്ത് ചാടിയ കടുവ ആമയുമായി കരയിലേക്കും അവിടെ നിന്ന് സുരക്ഷിതമായ ഒരു ഇടത്തിലേക്കും നീങ്ങുന്നു. വീഡിയോയില്‍ കടുവയുടെ വേട്ടയാടലിന്റെ ചില ഫോട്ടോകളും ചേര്‍ത്തുവച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലെ നായകന്മാരെ ആദ്യമായി രംഗത്ത് അവതരിപ്പിക്കുമ്ബോളുള്ളതിന് സമാനമായ മ്യൂസിക്കാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.