ഡല്‍ഹി ആര്‍ കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
ആര്‍ കെ പുരം അംബേദ്‌കര്‍ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നും ഇവരിലൊരാളാണ് വെടിവെച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
#Delhi Firing video#DelhiCrime https://t.co/fyNQeKBuST pic.twitter.com/UcUJICDHlO