Click to learn more 👇

മത്സരത്തിനിടെ ക്രിസ്റ്റ്യാനോയെ എടുത്തുയര്‍ത്തി, കാലില്‍ തൊട്ട് ആരാധകന്‍; പിന്നാലെ സിയൂ ഗോള്‍ ആഘോഷം! വീഡിയോ കാണാം


 ബെന്‍ഫിക്ക: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് മൂന്നാംജയം. ബോസ്‌നിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്.

ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ ഒമ്ബത് പോയിന്റുമായി ഗ്രൂപ്പ് ജെയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതാണ്. ഇരുന്നൂറാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പക്ഷേ ഗോള്‍ നേടാനായില്ല.

എന്നാല്‍ രസകരമായ മറ്റൊരു നിമിഷവും മത്സരത്തിലുണ്ടായിരുന്നു. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ഒരു ആരാധകന്‍ ക്രിസ്റ്റിയാനോയെ എടുത്ത് ഉയര്‍ത്തുന്ന ദൃശ്യങ്ങളായിരുന്നു അത്. ക്രിസ്റ്റിയാനോയാവട്ടെ അതിന് തടസം പറഞ്ഞതുമില്ല. ഒന്നിലധികം ആരാധകരാണ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ഇതിലൊരാള്‍ ക്രിസ്റ്റിയാനോയെ കെട്ടിപിടിക്കുന്നുമുണ്ട്.

ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ആഘോഷം അനുകരിക്കുന്നുമുണ്ട് ആരാധകന്‍. പോര്‍ച്ചുഗലിന്റെ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. വീഡിയോ കാണാം

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.