Click to learn more 👇

അശ്വതിയുടെ ചുംബനരംഗം സ്റ്റാറ്റസാക്കി കെണിയൊരുക്കി; തലശ്ശേരി ഹണിട്രാപ്പില്‍ കൂടുതല്‍ പേര്‍?


തലശേരിയില്‍ മധ്യവയസ്‌കനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നേരത്തെ അറസ്റ്റിലായ തലശേരി ചിറക്കര സ്വദേശി ജിതിന്‍, ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി, കതിരൂരിലെ കെ.സുബൈര്‍, പാനൂര്‍ മുത്താറിപീടികയിലെ ഷഹ്നാസ് എന്നിവരെ തലശേരി കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടെന്നു സംശയിക്കുന്നവരെ തേടിയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. ചുംബനരംഗം അശ്വതിയുടെ വാട്സാപ്പ് സ്റ്റാറ്റസാക്കിയയാണ് സംഘം ഇരകളെ വലയിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതാണ് വളപട്ടണം സ്വദേശിയായ വ്യാപാരിയെ ആകര്‍ഷിച്ചതെന്നാണ് സൂചന. സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ കുറിച്ചുളള വിവരം ഇതുവരെ ലഭിച്ചില്ല.

അശ്വതിയുടെ സുഹൃത്ത് കൂടിയായ ഈ യുവതിയുടെ പങ്ക് സംബന്ധിച്ചു പൊലിസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. അശ്വതിയുടെ അമ്മയുടെ പരിചയക്കാരനും കുടുംബ സൃഹൃത്തുമായ വ്യാപാരിയെ ആണ് ഹണിട്രാപ്പില്‍പ്പെടുത്താന്‍ നോക്കിയത്. ഈ ബന്ധവും പരിചയവും മുതലെടുത്താണ് അശ്വതി ഇയാളെ തലശേരിയിലേക്ക് വിളിച്ചുവരുത്തിയത്.

ഓട്ടോറിക്ഷയ്ക്കു കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് തന്നെ തലശേരിയിലേക്ക് വിളിച്ച്‌ വരുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തലശേരി ബി.എം.പി സ്‌കൂളിന് മുന്‍പില്‍ കാര്‍ നിര്‍ത്തി യുവതിയുള്ളിടത്ത് നടന്നുപോവുകയായിരുന്നു. തുടര്‍ന്ന് അശ്വതിക്ക് ഓട്ടോ കാശ് നല്‍കിയതിന് ശേഷം തിരിച്ചു നടന്നുവരുമ്ബോള്‍ യുവതിയുടെ ഭര്‍ത്താവായ ജിതിന്‍ (25), കെ.സുബൈര്‍ (33), കെ.ഷഹ്നാസ ്(29) എന്നിവര്‍ ചേര്‍ന്ന് ബലമായി ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.

അതിനുശേഷം മോഹന്‍ദാസിന്റെ കാറെടുത്ത് ബലമായി അതില്‍ കയറ്റി തലശേരിയില്‍ നിന്നും കാടാച്ചിറ, മമ്ബറം എന്നിവടങ്ങളിലേക്ക് കൊണ്ടു പോയി മോഹന്‍ദാസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ആറായിരം രൂപയും കാറും തട്ടിയെടുത്തുവെന്നുമാണ് പരാതി. കാര്‍ തിരിച്ചു നല്‍കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപത്തേക്ക് കൊണ്ടു പോയി മുദ്രപത്രം വാങ്ങി ഒപ്പീടിപ്പിച്ചുവെന്നും പരാതിയുണ്ട്. മമ്ബറത്ത് വഴിയില്‍ ഉപേക്ഷിച്ചു കാറുമായി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം കോടിയേരി ഇടയില്‍പ്പീടികയ്ക്കു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്, തലശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

കേസിലെ ഗൂഡാലോചനയുടെ ചുരുള്‍ നിവര്‍ത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ തലശേരി ടൗണ്‍ പൊലിസ് ഹരജി നല്‍കും. 

സമാനമായ തട്ടിപ്പുകള്‍ സംഘം മുന്‍പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് സി.ഐ അറിയിച്ചു. പൊലീസിന്റെ ചടുലമായ നീക്കങ്ങളാണ് പ്രതികളെ മണിക്കൂറുകള്‍ക്കൊണ്ടു പിടികൂടാന്‍ സാധിച്ചത്. സി.ഐ എം അനിലിനെ കൂടാതെ എസ്‌ഐമാരായ സജേഷ് ജോസ്, രൂപേഷ് എന്നിവരും കേസ് അന്വേഷണത്തില്‍ പങ്കെടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.