Click to learn more 👇

കാല് കുത്താന്‍ പോലും ഇടമില്ല, ട്രെയിനില്‍ ടോയ്‍ലെറ്റിലേക്ക് യുവാവിന്റെ സാഹസികയാത്ര; വീഡിയോ കാണാം


 ന്ത്യയിലെ ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്ട്മെന്റുകളിലെ യാത്രകള്‍ പലപ്പോഴും അതീവ ദുഷ്കരമാകാറുണ്ട്. മറ്റൊന്നുമല്ല, തിരക്ക് തന്നെ കാരണം.

ചില നേരങ്ങളില്‍ മര്യാദയ്ക്ക് നില്‍ക്കാൻ പോലും പറ്റാത്ത തരത്തില്‍ ആളുകള്‍ ഈ ട്രെയിനുകളില്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. അത്തരം ഒരു യാത്രയെ കുറിച്ച്‌ ബോധ്യപ്പെടുത്തി തരുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ കാണുന്നത് നടക്കാൻ പോലും സ്ഥലമില്ലാത്ത അത്രയും കംപാര്‍ട്ട്‍മെന്റില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ആള്‍ക്കൂട്ടത്തെയാണ്. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഒന്ന് ടോയ്‍ലെറ്റില്‍ പോകാൻ തോന്നിയാല്‍ എന്ത് ചെയ്യും? മുകളിലൂടെ സീറ്റുകളിലൊക്കെ ചവിട്ടി പോവുകയല്ലാതെ വേറെ വഴിയില്ലല്ലോ. അതാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോയുടെ കാപ്ഷനില്‍ നല്‍കിയിരിക്കുന്നത്, റെയില്‍വേയില്‍ സഞ്ചരിച്ചിരുന്ന കസിൻ കഴിഞ്ഞ ദിവസം പകര്‍ത്തിയതാണ് ഈ വീഡിയോ. അവന്റെ സുഹൃത്ത് ടോയ്‍ലെറ്റില്‍ പോകാൻ നടത്തുന്ന ശ്രമങ്ങളാണ് ഇത്. ട്രെയിൻ യാത്രയെ ഒരു സാഹസിക കായിക ഇനമാക്കി മാറ്റിയതിന് ഇന്ത്യൻ മിനിസ്ട്രി റെയില്‍വേയ്ക്ക് നന്ദി എന്നാണ്.

ഏതായാലും യുവാവിന്റെ കഷ്ടപ്പാട് തന്നെയാണ് വീഡിയോയില്‍. എങ്കിലും, യുവാവ് ചിരിച്ചുകൊണ്ടാണ് ടോയ്‍ലെറ്റിലേക്ക് ഈ സാഹസിക യാത്ര നടത്തുന്നത്. ഷെയര്‍ ചെയ്ത് ഒറ്റദിവസം കൊണ്ട് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് റെയില്‍വേ എങ്ങനെയെങ്കിലും ഒരു പരിഹാരം കാണണം എന്നാണ് മിക്കവരും കമന്റ് നല്‍കിയിരിക്കുന്നത്. 

ഇന്ത്യയിലെ ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‍മെന്റുകളില്‍ പതിറ്റാണ്ടുകളായി ഇത് സാധാരണ കാഴ്ചയാണ്. അതിനാല്‍ തന്നെ ആളുകള്‍ ഈ തിരക്കിനെ സ്വാഭാവികമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.