തെരുവുനായ കടിക്കാന്‍ ഓടിച്ചു: കാര്‍ ബോണറ്റില്‍ ചാടിക്കയറി യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം


 തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭരണിക്കാവ് സ്വദേശി അഷ്‌കര്‍ ബദറാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് കാറിന്‍റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്.

കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

അതേസമയം, കൊല്ലം പോളയത്തോട് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയും തെരുവുനായ ഓടിച്ചിട്ട് കടിച്ചു. 

പോളയത്തോട് സ്വദേശി ടോണി, കീര്‍ത്തി ദമ്ബതികളുടെ മകൻ ഷൈൻ (10) ആണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് ആറിനായിരുന്നു സംഭവം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.