Click to learn more 👇

പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്ബന്‍, പുതിയ സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങി, വളരെ ശാന്തന്‍; പുതിയ വീഡിയോ പുറത്ത്‌


 തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയോട് ഇണങ്ങി അരിക്കൊമ്ബൻ.

ആനയുടെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോതയാര്‍ ഡാമിന് സമീപത്തുനിന്ന് പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്ബനാണ് ദൃശ്യങ്ങളിലുള്ളത്.

തമിഴ്നാട് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐ എ എസ് ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അരിക്കൊമ്ബൻ ശാന്തനാണെന്ന പ്രതീക്ഷ പങ്കുവച്ച അവര്‍, എക്കാലവും ഇങ്ങനെ തുടരട്ടെയെന്നും അവര്‍ ട്വീറ്റ് ചെയ്തു.

കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറിന്റെ നിഗ്നല്‍ പ്രകാരം അരിക്കൊമ്ബൻ കോതയാര്‍ ഡാമിന്റെ സമീപത്തുതന്നെയാണെന്ന് കേരള വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്ബനെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മുതുകുഴിയില്‍ തുറന്നുവിട്ടത്. തുമ്ബിക്കൈയിലെയും കാലിലെയും പരിക്ക് കാരണം ഏറെ ദൂരം സഞ്ചരിച്ചിട്ടില്ല .

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.