Click to learn more 👇

ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച്‌ എന്തും പറയാമെന്നാണോ?: മിഥുന്‍ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹന്‍ലാല്‍.! അനിയന്‍ മിഥുന്‍ കുഴഞ്ഞ് വീണു; വീഡിയോ കാണാം


 ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായ അനിയൻ മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹൻലാൽ. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന വീക്ക്‌ലി ടാസ്കിൽ ഇന്ത്യൻ ആർമിയിലെ തൻറെ ഗേൾ ഫ്രണ്ടിനെ പറ്റി മിഥുൻ പറഞ്ഞ കഥ വ്യാജമാണെന്ന് വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. 

വാരാന്ത്യ എപ്പിസോഡിനെത്തിയ മോഹൻലാലും ദേഷ്യത്തോടെ ഈ വിഷയത്തെ കുറിച്ചു സംസാരിക്കുന്നതിന്റെ പ്രമോയാണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

15-ാമത്തെ വർഷമാണ് ഞാൻ ഈ യൂണിഫോം അണിയുന്നത്. ഞാനൊരു ലെഫ്റ്റനൻ്റ് കേണലാണ്. നിങ്ങൾ കമന്റ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ആർമിയെ കുറിച്ചാണ്. ഒന്നാമത് അങ്ങനെയൊരു ലേഡി കമാൻഡോ ഇല്ല. നിങ്ങളവരുടെ റൂമിൽ ചെന്നു, അവിടെ തോക്കുകൾ നിരത്തിയിട്ടിരിക്കുന്നു… നിങ്ങൾ എന്താണ് പറഞ്ഞിരിക്കുന്നത്? നാഷണൽ ഫ്ലാഗിൽ പൊതിഞ്ഞു കിടക്കുന്ന ആ ശരീരത്തെ നിങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നാണ്. ഈ പ്രേക്ഷകർ എന്നു പറയുന്നവർ മണ്ടന്മാരല്ല. ഇതെന്താ സിനിമയോ?,” മിഥുനെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെയാണ് പ്രമോയിൽ കാണാനാവുക.

തലകറങ്ങിയിരിക്കുന്ന സോഫയിലേക്ക് ഇരിക്കുന്ന മിഥുന് അരികിലേക്ക് വെപ്രാളത്തോടെ മറ്റു മത്സരാർത്ഥികൾ ഓടിയെത്തുന്നതും പ്രമോയിൽ കാണാം. എന്താണ് വീടിനകത്ത് സംഭവിച്ചത്? എന്ന ആകാംക്ഷ ജനിപ്പിക്കുന്നതാണ് പ്രമോ.

മിഥുൻ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്കിൽ ഇന്ത്യൻ ആർമിയിലെ തൻറെ ഗേൾ ഫ്രണ്ടിനെ പറ്റി പറഞ്ഞ കഥ കള്ളം ആണെന്ന് കേട്ട പ്രേക്ഷകർക്കും ഇതിനെ കുറിച്ച് അനേഷിച്ചവർക്കും അറിയാൻ സാധിച്ചു. ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ച താങ്കൾ അവതാരകനായി എത്തുന്ന ഷോയിൽ ഇത്രയും ഗുരുതരമായ ഒരു പരാമർശം നടത്തിയ മിഥുന്റെ കാര്യത്തിൽ താങ്കളുടെ നിലപാട് അറിയാൻ താല്പര്യം ഉണ്ട്,” എന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും മോഹൻലാലിനോട് ചോദിച്ചിരുന്നു.

ടാസ്കില്‍ അനിയന്‍ മിഥുന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

കോളേജും കാര്യങ്ങളും ആയി പോകുമ്പോഴാണ് താൻ കശ്‍മീരിലേക്ക് മാറിയത്. സ്‍പോര്‍ട്‍സില്‍ ഫോക്കസായി. അതിന്റിടയിലാണ് അപ്പൻ മരിക്കുന്നത്. കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നു. ഒരു ദിവസം അവള്‍ എന്നെ പ്രപ്പോസ് ചെയ്‍തു.

ഞാൻ ഇഷ്‍ടമല്ല എന്ന് പറഞ്ഞു. ഒരു ദിവസം അവള്‍ നാട്ടിലേക്ക് പോകുകയാണ് വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ സനയുടെ വീട്ടില്‍ പോയി. പിന്നീട് ഞാനും സനയും ഒരു ഓള്‍ ഇന്ത്യൻ ട്രിപ്പിന് പോയി.

എന്റെ ട്രെയിനിംഗ് കഴിഞ്ഞിട്ട് വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. സന വീണ്ടും പ്രപ്പോസ് ചെയ്‍തു. അവളുടെ കയ്യില്‍ ഒരു ഗിത്താറുണ്ടായിരുന്നു. അവള്‍ ആര്‍ക്കും കൊടുക്കാത്തത് ആയിരുന്നു. അത് എനിക്ക് ഗിഫ്റ്റ് തന്നു. എന്നിട്ട് എന്നെ പ്രൊപ്പോസ് ചെയ്‍തു. എനിക്ക് ഇഷ്‍ടല്ലാന്ന് ഞാൻ പറഞ്ഞു.

അങ്ങനെ അവള്‍ അവിടെനിന്നു പോയി. ഞാൻ ഗിത്താര്‍ കൊടുത്തിരുന്നില്ല. ഞാൻ എന്തൊക്കെയോ ചെയ്‍തപ്പോള്‍ ഗിത്താറിന്റെ വള്ളി പോയി. പിന്നീട് വുഷുവിന്റെ പ്രാക്റ്റീസൊക്കെയായി പോകുകയായിരുന്നു. രണ്ട് ദിവസം അവളെ കണ്ടില്ല. എനിക്ക് മിസ് ചെയ്യാൻ തുടങ്ങി. ലവ് ഒക്കെ എനിക്ക് തോന്നി. അവളുടെ ക്യാമ്പിലേക്ക് ഞാൻ പോയി. അവളെ കണ്ടു. ദേഷ്യം ഒന്നും ഇല്ല എന്ന് താൻ അവളോട് പറഞ്ഞു. ഞാൻ ഇങ്ങനെ നോക്കുമ്പോള്‍ മേശപ്പുറത്ത് തോക്കും കത്തിയൊക്കെ അവള്‍ റെഡിയാക്കി വയ്‍ക്കുകയാണ്. ഓള്‍ ദ ബെസ്റ്റ് എന്ന് പറഞ്ഞു ഞാൻ അവളോട്. ഞാൻ അവളെ പ്രൊപ്പോസ് ചെയ്യുകയാണെന്ന് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവള്‍ എനിക്കൊരു വള തന്നിരുന്നു. പഞ്ചാബി വള. അത് ഞാൻ എപ്പോഴും ഉപയോഗിക്കുമായിരുന്നു. മോതിരമൊക്കെ വാങ്ങിച്ച് അവളെ പ്രൊപ്പോസ് ചെയ്യാൻ താൻ കാത്തുനിന്നു. ഇവരുടെ ജോലിയില്‍ കൃത്യ സമയമൊന്നും പറയാൻ പറ്റില്ല എന്ന് എനിക്ക് അറിയാം. എന്റെ ക്യാമ്പിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. എനിക്ക് അവരുടെ ആള്‍ക്കാരുമായി ബന്ധമുണ്ട്. അവള്‍ എപ്പോഴാണ് വരുക എന്ന് ഞാൻ ചോദിച്ചപ്പോള്‍ ഇന്ന് വരും, നാളെ വരും എന്നൊക്കെ അവര്‍ പറഞ്ഞു. പിന്നീട് ഞാനറിഞ്ഞു. ഒരു ആകിസഡന്റില്‍ അവളുടെ നെറ്റിയില്‍ തന്നെ ബുള്ളറ്റ് കയറി. പുള്ളിക്കാരി മരിച്ചു. 

എനിക്ക് ആകെ ഭയങ്കര വിഷമമായി. എനിക്ക് അഭിമാനമായത് നമ്മുടെ രാജ്യത്തിനായി മരിക്കുന്നതിന്റെ സുഖം വേറെ ആണ് എന്നതിനാലാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ഫ്ലാഗില്‍ മൂടിയിട്ടുള്ള മൃതദേഹത്തില്‍ കെട്ടിപ്പിടിക്കുന്നതൊക്കെ. ഞാൻ കശ്‍മീര്‍ വിടാൻ തീരുമാനിച്ചു. എന്റെ ഇഷ്‍ടം പറയാൻ പറ്റിയില്ലല്ലോയെന്ന വിഷമം ഉണ്ടായിരുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.