പ്രമേഹം എന്നത് ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു
എന്ത് കഴിക്കാം, എത്ര കഴിക്കാം, എന്തൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മനസിലുണ്ടാകാം. ആദ്യം പ്രമേഹമുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്.
പ്രമേഹമുള്ളവര്‍ കൊതികൊണ്ട് കഴിച്ചുപോകുന്ന രണ്ട് പഴങ്ങളാണ് ചക്കപ്പഴം, മാമ്ബഴം എന്നിവ. എന്നാല്‍, പ്രമേഹമുള്ളവര്‍ക്ക് ഈ പഴങ്ങള്‍ കഴിക്കാമോ?. ഇതിനെ പറ്റി തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ വെയിറ്റ്‌ലോസ് എക്സ്പര്‍ട്ടും നാച്ചുറോപ്പതി വിഭാഗം മേധാവിയുമായ ഡോ. ലളിത അപ്പുക്കുട്ടൻ വിശദീകരിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് ചക്കപ്പഴം, മാമ്ബഴം എന്നിവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇവ രണ്ടും പഴുത്ത് കഴിയുമ്ബോള്‍ ഉയര്‍ന്ന ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണമായി മാറുകയാണ്. ഇവ കഴിച്ചാല്‍ കലോറി അളവ് കൂടാം. പച്ചയായിരിക്കുമ്ബോഴും അത് തന്നെയാണ്. ചക്കയില്‍ 100 ഗ്രാമില്‍ 150 കലോറിയാണെങ്കില്‍ പഴുത്ത് കഴിയുമ്ബോള്‍ 160 കലോറിയായി മാറുകയാണ്. എന്നാൻ, പ്രോട്ടീനും ഫെെബറും ഒരേ അളവില്‍ തന്നെയാണ് നില്‍ക്കുന്നത്. അതായത്, പ്രമേഹമുള്ളവര്‍ ചക്കപ്പഴം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയാണെന്നും ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.
'ഇന്ന് പലരിലും ഡയബറ്റിക് അള്‍സര്‍ കൂടി വരികയാണ്. കാരണം, ചക്കപ്പഴം, മാമ്ബഴം സീസണുകളില്‍ അവ അമിതമായി കഴിക്കുന്നതാണ് അതിന് കാരണം. ഷുഗര്‍ ലെവല്‍ കൂടി നില്‍ക്കുമ്ബോള്‍ പെട്ടെന്ന് അണുക്കള്‍ കൂടുകയും പഴുക്കുന്നതിന് കാരണമാവുകയും ചെയ്യും.അങ്ങനെയാണ് ഡയബറ്റിക് അള്‍സള്‍ ഉണ്ടാകുന്നത്. മാങ്ങയുടെ കാര്യത്തില്‍ പഴുത്ത മാമ്ബത്തില്‍ 100 ഗ്രാമിന് 100 കലോറിയാണുള്ളത്. എന്നാല്‍, പച്ച മാങ്ങയില്‍ 66 കലോറി മാത്രമാണുള്ളത്. എന്നാല്‍ മറ്റ് പ്രധാനപ്പെട്ട പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്...' - ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.
' നിങ്ങള്‍ക്ക് ചക്കപ്പഴമോ മാമ്ബഴമോ കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പ്രഭാതഭക്ഷണത്തില്‍ 100 ഗ്രാം മാത്രമായി കഴിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ടത് മറ്റ് പഴങ്ങളോ അന്നജം അടങ്ങിയ ഭക്ഷണങ്ങളോ ഉള്‍പ്പെടുത്താനും പാടില്ല. പ്രമേഹരോഗികള്‍ ചക്കപ്പഴവും മാമ്ബഴവും കഴിച്ചാല്‍ ഉടൻ തന്നെ ഏതെങ്കിലും വ്യായാമം ചെയ്യാൻ കുറച്ച് സമയം മാറ്റിവയ്ക്കുക. കാരണം, വ്യായാമം ചെയ്തില്ലെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാം. അതിനാല്‍ പ്രമേഹമുള്ളവര്‍ ചക്കയും മാമ്ബഴവും മാത്രമല്ല ഏതൊരും പഴം കഴിച്ചാലും ഉടൻ വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. അതല്ല, ചക്കയോ മാമ്ബഴയോ അല്ലെങ്കില്‍ മറ്റ് പഴവര്‍ഗങ്ങളോ കഴിച്ച ശേഷം വ്യായാമമൊന്നും ചെയ്യാതെ കിടക്കുകയോ അധിക നേരം ഇരിക്കുകയോ ചെയ്യുന്നത് രക്തത്തിലെ ഷുഗര്‍ നില കൂട്ടുമെന്ന കാര്യം ഓര്‍ക്കുക...' - ഡോ. ലളിത അപ്പുക്കുട്ടൻ പറഞ്ഞു.