Click to learn more 👇

മഴയത്ത് കുട നിവര്‍ത്തി ഓഫീസില്‍ നിന്ന് പുറത്തേക്ക്, കാത്തിരുന്ന പോലെ മരം ഒടിഞ്ഞ് തലയില്‍ വീണു; പരിക്ക്; ഞെട്ടിക്കുന്ന cctv ദൃശ്യങ്ങൾ പുറത്ത്


 തിരുവനന്തപുരം: ഓഫീസില്‍ നിന്ന് കുട ചൂടി പുറത്തിറങ്ങിയ സബ് ട്രഷറി ജീവനക്കാരന്റെ തലയില്‍ മരക്കൊമ്ബ് ഒടിഞ്ഞ് വീണു.

ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയിലെ ജീവനക്കാരൻ സാഹിറിനാണ് പരിക്കേറ്റത്. മംഗലപുരം കൊയ്ത്തൂര്‍കോണം സ്വദേശിയാണ് ഇദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. പുറത്ത് മഴ പെയ്യുന്നതിനാല്‍ കുട ചൂടി പുറത്തിറങ്ങിയ ഉടൻ മരക്കൊമ്ബ് ഒടിഞ്ഞ് തലയില്‍ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സാഹിര്‍ നിലത്ത് വീണു. സഹപ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിറിന് തലക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് സാഹിറുള്ളത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.