ലക്‌നൗ: ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റയുവാവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 42കാരനായ മുറാദ് അലിയാണ് മരിച്ചത്. ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനം ഇടിച്ചിട്ടത്. ബറേലി സോണിലുള്ള അഡീഷണല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വാഹനമാണ് ബൈക്കില്‍ ഇടിച്ചത്.
നീലനിറത്തിലുള്ള എസ്യുവി അലിയെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ അലി പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്ക്് ഭാര്യയും അഞ്ച് മക്കളുമുണ്ട്.
प्रदेश की जनता की सुरक्षा जिनके हाथों में है उनकी संवेदनहीनता और अमानवीयता देखिए,
अमरोहा में पुलिस वैन ने एक बाइक सवार को टक्कर मार दी लेकिन उसके अंदर बैठे पुलिसवालों ने उस व्यक्ति की मदद करना तो दूर, पलटकर देखा तक नहीं कि उसका क्या हुआ।
यह बेहद शर्मनाक चेहरा है UP पुलिस का। pic.twitter.com/yXqCgZyDCp