ഓടുന്ന സ്‍കൂട്ടറില്‍ ഇരുന്ന് യുവാക്കള്‍ ചുംബിക്കുന്ന വീഡിയോ ആണ് ഇത്തരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്.
യുപിയില്‍ നിന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ഹോണ്ട ആക്ടിവയില്‍ ഇരുന്ന് ആണ്‍കുട്ടികള്‍ പരസ്‍പരം ചുംബിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ ഇരുചക്രവാഹനത്തിലെത്തിയ ആണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുന്നതായാണ് കാണിക്കുന്നത്.
ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നുപേര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്‍കൂട്ടറില്‍ പിന്നിലിരുന്ന രമ്ടു പേരാണ് ലിപ്പ് ലോക്ക് ചുംബനം നടത്തിയത്. ഇത് പിന്നാലെ വന്ന വാഹനത്തിലെ ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. പല തരത്തിലുള്ള നിയമലംഘനങ്ങളാണ് ഇവിടെ നടന്നത്. ഒന്നാമതായി, ട്രിപ്പിള്‍ റൈഡിംഗ് അല്ലെങ്കില്‍ 'ട്രിപ്പിള്‍' നിയമവിരുദ്ധമാണ്. രണ്ടാമതായി, അവരാരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അവസാനം, പിന്നിലെ ആണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുന്നത് കാണാം. ഈ വീഡിയോ വൈറലായതോടെ നെറ്റിസണ്‍സ് രോഷാകുലരായി എന്ന് പറയേണ്ടതില്ലല്ലോ. ഒടുവില്‍ ഈ വീഡിയോ യുപി പൊലീസിന്‍റെ കൈകളിലും എത്തി. അവര്‍ നടപടിയിലേക്ക് നീങ്ങി. ഈ ആണ്‍കുട്ടികളെ കണ്ടെത്താനും നിയമപ്രകാരം കൈകാര്യം ചെയ്യാനും പോലീസ് തിരച്ചില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മൂവരും റോഡിലൂടെ സ്‍കൂട്ടി ഓടിക്കുന്നതും 'രാംപൂര്‍ വികാസ് പ്രധികരൻ' എന്ന ബോര്‍ഡിന് കീഴിലൂടെ കടന്നുപോകുന്നതും വീഡിയോ ക്ലിപ്പ് കാണിക്കുന്നു. റാംപൂരിലെ സിവില്‍ ലൈൻസ് ഏരിയയില്‍ വച്ചാണ് സംഭവം ഉണ്ടായതെന്നും മൂവരെയും അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവം നടന്ന ദിവസം അറിയില്ലെന്നും എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.