Click to learn more 👇

വാട്സ്‌ആപ്പില്‍ ഇനി 'ചാനലുകള്‍' നിര്‍മിക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ മെറ്റ; വീഡിയോ കാണാം


 ചാനല്‍' ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് 'ചാനല്‍'.

അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ പങ്കുവെക്കാം. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്ഡേറ്റുകള്‍ അറിയാനും സാധിക്കും. വാട്സ്‌ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനല്‍ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.

ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമാണ് വാട്സ്‌ആപ്പിലെ ചാനല്‍ ഫീച്ചറും. ഫോളോ ചെയ്യുന്നവരോട് പറയാനുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്യൂണിക്കേഷൻ സൗകര്യം എന്ന് പറയാം. ചാനല്‍ തുടങ്ങിയ വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രമേ അതില്‍ സന്ദേശം പങ്കുവെക്കാൻ കഴിയൂ.

ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും സ്റ്റിക്കറുകളും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷൻ ചാനലുകളില്‍ നല്‍കിയിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് അവ നോട്ടിഫിക്കേഷനായി ലഭിക്കും. കൊളംബിയയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കള്‍ക്കാണ് ചാനലുകളിലേക്ക് ആദ്യം പ്രവേശനം ലഭിക്കുക. വരും മാസങ്ങളില്‍, കൂടുതല്‍ രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്കും ചാനലുകളെത്തിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റ്സ് എന്ന പ്രത്യേക ടാബിലായിരിക്കും ചാനലുകള്‍ ഉണ്ടാവുക. വാട്സ്‌ആപ്പില്‍ തിരഞ്ഞുകൊണ്ട് ചാനലുകള്‍ ഉപയോക്താക്കള്‍ക്ക് കണ്ടെത്താനാകും. വാട്സ്‌ആപ്പ് അവരുടെ ബ്ലോഗില്‍ പങ്കുവെച്ച ചിത്രങ്ങള്‍ പ്രകാരം അപ്ഡേറ്റ്സ് ടാബ് എത്തുന്നതോടെ സ്റ്റാറ്റസുകള്‍ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ളത് പോലെ മുകളിലേക്ക് മാറ്റി സജ്ജീകരിക്കും.



ഏതെങ്കിലും ചാനല്‍ നിങ്ങള്‍ പിന്തുടര്‍ന്നാല്‍, നിങ്ങളുടെ ഫോണ്‍ നമ്ബറും പ്രൊഫൈല്‍ ചിത്രങ്ങളും അതിന്റെ അഡ്മിനോ, പിന്തുടരുന്ന മറ്റുള്ളവര്‍ക്കോ കാണാൻ സാധിക്കില്ല. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമാണ് ആയുസ്സ്. അതിന് ശേഷം അവ നീക്കംചെയ്യപ്പെടും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.