Click to learn more 👇

കൊടുങ്കാറ്റ് വീശിയടിച്ചു: അതിഥികളെ രക്ഷിക്കുന്നതിനിടയില്‍ കാറ്റില്‍ പറന്ന് റസ്റ്ററന്റ് ജീവനക്കാര്‍; വീഡിയോ കാണാം


 കഴിഞ്ഞ ദിവസം അതിശക്തമായി വീശിയടിച്ച കൊടുങ്കാറ്റില്‍ ഭയന്നിരിക്കുകയാണ് ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ ജനങ്ങള്‍.

അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് ഏതാനും മണിക്കൂറുകള്‍ ഇവിടുത്തുകാര്‍ കടന്നുപോയത്. ഇപ്പോഴിതാ ഈ കൊടുങ്കാറ്റിന്റെ ഭീതി ഉണര്‍ത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അതീവ തീവ്രതയില്‍ ആഞ്ഞ് വീശിയ കൊടുങ്കാറ്റില്‍ സ്തംഭിച്ചു പോയ തങ്ങളുടെ അതിഥികളെ സംരക്ഷിക്കുന്നതിനിടയില്‍ കാറ്റില്‍ ഉയര്‍ന്നു പൊങ്ങുന്ന റസ്റ്ററന്റ് ജീവനക്കാരുടെ ഭയാനകമായ ദൃശ്യങ്ങളാണ് ഇത്.

ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിച്ച യിഷാങ് നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരാണ് കൊടുങ്കാറ്റില്‍ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയത്. കാറ്റില്‍ റസ്റ്ററിന്റെ കൂടാരം പറന്നുപോകാതിരിക്കാന്‍ ജീവനക്കാര്‍ പലയിടങ്ങളില്‍ നിന്ന് താഴേക്ക് വലിച്ചു പിടിച്ചു. എന്നാല്‍ കൊടുങ്കാറ്റിന പ്രതിരോധിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിശക്തമായ കാറ്റില്‍ കൂടാരം മുഴുവന്‍ മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി. ഈ സമയം കൂടാരത്തിന്റെ കാലുകളില്‍ പിടിച്ചു നിന്ന ജീവനക്കാരും ഒപ്പം പറക്കുകയായിരുന്നു. തുടര്‍ന്ന് ഉയരത്തില്‍ എത്തിയ ശേഷം ജീവനക്കാര്‍ താഴേക്ക് പതിച്ചു. വീഴ്ചയില്‍ ഒരാള്‍ക്ക് വാരിയെല്ലിന് ഗുരുതര പരുക്കേറ്റു. മറ്റൊരാള്‍ ചുമരിലേക്കാണ് വന്ന് വീണത്.

അപകടത്തില്‍ പരിക്കേറ്റ എല്ലാവരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 11 ന് വീശിയടിച്ച കൊടുങ്കാറ്റ് ചൈനയിലെ കിഴക്കന്‍ മേഖലകളില്‍ കടുത്ത നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. മരങ്ങള്‍ കടപുഴകി വീണു. അനേകം ജനജീവിതങ്ങള്‍ ദുരത്തിലായി. കാറ്റിനൊപ്പം അതിശക്തമായി ഉണ്ടായ മഴയില്‍ കെട്ടിടങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.