Click to learn more 👇

തട്ടുകടയില്‍ വിളമ്ബിയ ചിക്കനില്‍ പുഴുവിനെ കണ്ടെത്തി; വീഡിയോ കാണാം


 തൃശൂര്‍ ചാലക്കുടിയിലെ തട്ടുകടയില്‍ നിന്നു നാലു വയസ്സുകാരന് വാങ്ങിനല്‍കിയ ചിക്കന്‍ 65 ല്‍ പുഴുവിനെ കണ്ടെത്തി.

ആമ്ബല്ലൂര്‍ സ്വദേശികളുടെ പരാതിയില്‍ തട്ടുകട പൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി. ചാലക്കുടിയിലെ ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു ആമ്ബല്ലൂര്‍ സ്വദേശികളായ ജിത്തു ജോസഫും കുടുംബവും സുന്ദരി ജംക്ഷനിലെ തട്ടുകടയില്‍ കയറിയത്. നാലു വയസ്സുകാരന്‍ മകന്‍ ചിക്കന്‍ വേണമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ചിക്കന്‍ 65 ഓര്‍ഡര്‍ ചെയ്തു. കുട്ടി കഴിക്കുന്നതിനിടെ ചിക്കനില്‍ നിന്ന് ഗന്ധം പുറത്തുവരുന്നുണ്ടായിരുന്നു. ഇത് കടക്കാരന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നല്ല ചിക്കനെന്നായിരുന്നു അയാള്‍ പറഞ്ഞത്.

ബാക്കിവന്ന ചിക്കന്‍ പാഴ്സലെടുക്കുകയും ചെയ്തു. വീട്ടിലെത്തി കുഞ്ഞിന് ചോറ് കൊടുക്കുമ്ബോള്‍ ചിക്കനില്‍ പുഴുവിനെ കണ്ടെത്തി. കടയില്‍ മടങ്ങിവന്ന് ജീവനക്കാരനോട് കാര്യം പറഞ്ഞു. കോഴിക്കടക്കാരന്‍റെ പ്രശ്നമെന്ന വിചിത്ര ന്യായമാണ് കടക്കാരന്‍ പറഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ ചാലക്കുടി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു. കട അടഞ്ഞു കിടക്കുകയാണ്. ആരോഗ്യ വിഭാഗം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കട ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഇവര്‍ക്കെതിരെ പിഴ ഈടാക്കുമെന്ന് നഗര സഭ അറിയിച്ചിരുന്നു.


നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശ്ശേരി, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പഴയ പന്നിയിറച്ചി പഴകിയ എണ്ണ ഹോട്ടല്‍ ഹണീബിയില്‍ നിന്ന് പഴകി ചിക്കൻ അല്‍ഫാം, ഫിഷ് ഫ്രൈഹോട്ടല്‍ അഥീനയില്‍ ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് പഴകിയ ബീഫ്, വിജയ ബേക്കറിയില്‍ പഴകിയ പഴം പൊരിചിപ്സ് എന്നിവയാണ് പിടികൂടിയത്. ആകെ 15 സ്ഥാപനങ്ങളിലാണ് അന്ന് പരിശോധന നടത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.