Click to learn more 👇

എന്റെ പൊന്നോ ഒരു രക്ഷയുമില്ല! 'പാലാ പള്ളി' ഗാനത്തിന് കിടിലന്‍ സ്റ്റെപ്പുമായി കന്യാസ്ത്രീ, വീഡിയോ കാണാം


 സോഷ്യല്‍ മീഡിയ ഒരോ ദിവസം ഏത് തരം വീഡിയോയാണ് വൈറലാകുന്നത് പറയാൻ സാധിക്കില്ല. ചില വീഡിയോകള്‍ നമ്മെ ഒരുപാട് ചിന്തുപ്പിക്കുകയും മറ്റ് ചിലത് നമ്മെ ചിരിപ്പിക്കുകയും ചെയ്യും.

ഇത് രണ്ട് ചെയ്യുന്ന വീഡിയോകളുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത് ഒരു അതിശയിപ്പിക്കുന്ന വീഡിയോയാണ്. അത് നിസാരം എന്ന് പറയാമെങ്കില്‍ പതിവിന് വിപരീതമായി നടക്കുമ്ബോള്‍ ആ വീഡിയോ നമ്മളെ ഒന്ന് അതിശയിപ്പിച്ചേക്കും. അങ്ങനെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കന്യാസത്രീയുടെ നൃത്തമാണ്.

ഒരു കന്യാസ്ത്രീ എന്ന പറഞ്ഞ നിസാരവല്‍ക്കരിക്കുന്നില്ല. അല്‍പം പ്രായമുള്ള കന്യസ്ത്രീയാണ് നൃത്തം ചെയ്യുന്നതെന്ന് വീഡിയോയില്‍ നിന്നും മനസ്സിലാക്കാൻ സാധിക്കും. അതും ഓടികൊണ്ടിരിക്കുന്ന ബസിനുള്ളിലാണ് കന്യസ്ത്രീ അതിമനോഹരമായി ഗാനത്തിനൊപ്പം ചുവട് വെക്കുന്നത്. കന്യസ്ത്രീയടുടെ ചുവടുകള്‍ക്ക് കൂടെ ഉണ്ടായിരുന്നവര്‍ കൈയടിച്ച്‌ പ്രത്സാഹനം നല്‍കുന്നുമുണ്ട്.

കോട്ടയംകാരിയായ ഒരു കന്യാസ്ത്രീ നൃത്തെ ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഓടുന്ന ബസില്‍ പൃഥ്വിരാജ് ചിത്രം കടുവയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ പാലാ പള്ളി എന്ന ഗാനത്തിനൊപ്പാണ് കന്യാസ്ത്രീ തന്റെ തിരുവസ്ത്രം ധരിച്ചുകൊണ്ട് തന്നെ നൃത്തം ചെയ്യുന്നത്. ബിസ് അങ്ങോട്ടുമിങ്ങോട്ടും ഉലയുമ്ബോള്‍ തന്റെ നൃത്തം അവസാനിപ്പിക്കാൻ കന്യാസ്ത്രീ തയ്യാറാകുന്നുമില്ല. കന്യാസ്ത്രീയുടെ നൃത്തം കണ്ട് ആസ്വദിക്കുന്നവര്‍ എല്ലാവരും കൈ തട്ടി പ്രത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും. വീഡിയോ കാണാം:

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.