വിവാഹ ഫോട്ടോ ഷൂട്ടിന്റെ പരിധികള്‍ എന്തെല്ലാമാണ്. സോഷ്യല്‍ മീഡിയ വലിയ മാധ്യമമായതോടുകൂടി അതിന്റെ സാധ്യതകളെ ഏവരും ഉപയോഗപ്പെടുത്തുന്നു.
മലയാളിയുടെ സദാചാരബോധങ്ങളെ പ്രകോപിപ്പിക്കാൻ പോകുന്നതായ നിരവധി ഫോട്ടോഷൂട്ടുകള്‍ ആണ് അനുദിനം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. കൊല്ലം ജില്ലയിലെ വൈറലായ ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
വിവാഹം കഴിഞ്ഞ് വരനും വധുവും ഒന്നിച്ചു നില്‍ക്കുന്നതും ചുംബിക്കുന്നതും ആണ് ഫോട്ടോഷൂട്ടിന്റെ തീം. വരൻ സിഗരറ്റ് വലിച്ച് വധുവിന് പുക പകര്‍ന്നു നല്‍കുകയും വധു പുകയൂതി വിടുകയും ചെയ്യുന്ന ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിനെതിരെ ആയിരക്കണക്കിന് വിമര്‍ശനമാണ് ഉയരുന്നത്. പരസ്യമായ ലിപ് ലോക്കും സിഗരറ്റ് പുകയൂതിവിടുന്ന പെണ്ണുമാണ് സദാചാരക്കാരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു. ഇത് ഇവരെ അറസ്റ്റ് ചെയ്യും വരെ ഈ വീഡിയോ പങ്കുവയ്ക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പലരും ഷെയര്‍ ചെയ്യുന്നുണ്ട്.
സദാചാരവും പുരോഗമനവും തമ്മിലുള്ള ഒരു സംഘര്‍ഷമാണ് ഇത്തരം വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ഫോട്ടോഷൂട്ടും ചുംബനവും ഓരോ വ്യക്തികളുടെയും സ്വകാര്യതയാണ്. അതിനെതിരെ സദാചാര നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ മറുചോദ്യമുന്നയിക്കുന്നത്.
വരന്‍ സിഗരറ്റ് വലിച്ച് വധുവിന് പുക പകര്‍ന്നു നല്‍കുന്നു, പുകയൂതിവിടുന്ന വധു: വിവാഹ ഫോട്ടോ ഷൂട്ട് വിവാദത്തില്‍ വീഡിയോ pic.twitter.com/b4VwOg9PgD