Click to learn more 👇

തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി !


 വീട്ടില്‍ ചോറ് ബാക്കി വരുമ്ബോള്‍ പിറ്റേ ദിവസം അത് തിളപ്പിച്ചൂറ്റി കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്.

എളുപ്പ പണിക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്ക് പോലും സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

മറ്റ് ഭക്ഷണ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചോറില്‍ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു. തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് ഈ ബാക്ടീരിയകള്‍ ആണ്. ബാക്ടീരിയ വളര്‍ച്ച തടയാന്‍ ഉപയോഗിച്ച ശേഷം ചോറ് ഉടനെ തന്നെ തണുത്ത അന്തരീക്ഷത്തിലേക്ക് മാറ്റണം. ബാക്കി വന്ന ചോറ് ഉപയോഗ ശേഷം ഉടനെ ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് നല്ലത്. ഒരു തവണയില്‍ കൂടുതല്‍ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കരുത്. 

പാചകം ചെയ്ത ഉടനെ തന്നെ ചോറ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ദിവസത്തില്‍ കൂടുതല്‍ ചോറ് ഫ്രിഡ്ജില്‍ വെച്ച്‌ ഉപയോഗിക്കരുത്. ചോറ് തിളപ്പിച്ചൂറ്റുമ്ബോള്‍ നന്നായി എല്ലാ ഭാഗവും ചൂട് തട്ടി തിളപ്പിക്കാന്‍ ശ്രദ്ധിക്കണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.