ഗ്യാസ്‌ട്രബിളിനെ കുറിച്ച്‌ ആലോചിച്ച്‌ ഇനി വിഷമിക്കേണ്ട ; ഈ ഇല ഇട്ട് വെള്ളം കുടിച്ചാല്‍ മാത്രം മതി


 വയറിന്റെ ആരോഗ്യം മോശമായ അവസ്ഥയിലാണ് എന്ന് അറിയിക്കാന്‍ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കാറുണ്ട്. അതിലൊന്നാണ് ഗ്യാസ്‌ട്രബിള്‍.

ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഉള്ള ഒരു പ്രശ്നമാണ് ഇത്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ് ഗ്യാസ്.

ഗ്യാസുണ്ടാക്കുന്ന ഭക്ഷണം തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചും ഭക്ഷണത്തിനൊപ്പം അമിതമായി തണുത്ത വെള്ളം കുടിക്കാതെയും കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കിയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താം. ഒപ്പം ദഹനത്തെ സഹായിക്കുന്ന ആഹാരവസ്തുക്കള്‍ കഴിക്കാൻ ശ്രമിക്കുന്നതു നല്ലതാണ്. ബിസ്ക്കറ്റ് ,ബ്രെഡ്, കേക്ക്, അമിതമായ ചായകുടി, മദ്യപാനം, എണ്ണപ്പലഹാരങ്ങള്‍, മസാല കൂടിയ ഭക്ഷണം, കപ്പലണ്ടി, അണ്ടിപ്പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഉഴുന്ന് എന്നിവ ഗ്യാസിന് കാരണമാകുന്നു. ഇതുപോലെയുള്ള ഒരു പ്രശ്‌നമാണ് വയറുപെരുക്കം. വയര്‍ വീര്‍ത്തതുപോലെ ഇരിക്കുന്നതായി തോന്നുന്നതാണ് ഈ അവസ്ഥ. ഇതിന് കാരണം ഭക്ഷണക്രമത്തില്‍ ശ്രദ്ധയില്ലാത്തതാണ്.

ഈ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ അയമോദകം വളരെ നല്ലതാണ്. അയമോദകവും അതിന്റെ ഇലയും ഗ്യാസ്, വയറുപെരുക്കം എന്നിവയ്ക്ക് ആശ്വാസം നല്‍കുന്നുവെന്ന് ആയുര്‍വേദ ഡോക്‌ടര്‍മാര്‍ പറയാറുണ്ട്. വയറിന്റെ മിക്ക പ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന ഒരു പാനീയമാണ് അയമോദക ഇല ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന വെള്ളം. ഇത് തയ്യാറാക്കുന്ന വിധം നോക്കാം.

ആവശ്യമായ സാധനങ്ങള്‍ 

1, ഒരു ഗ്ലാസ് വെള്ളം

2. രണ്ടോ മൂന്നോ അയമോദക ഇല

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കുക. ശേഷം അതിലേയ്ക്ക് രണ്ടോ മൂന്നോ അയമോദക ഇല ഇട്ട് വീണ്ടും രണ്ട്,മൂന്ന് മിനിട്ട് നേരം തിളപ്പിക്കുക. ശേഷം ഇത് അരിച്ചെടുത്ത് ചെറിയ ചുടോടെ കുടിക്കുക.

ഇത് കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ അയമോദകം ചവയ്ക്കുന്നതും ദഹനത്തെ മെച്ചപ്പെടുത്തുന്നു. അസിഡിറ്റി കുറയ്ക്കാനും വയറുവേദന പോലെയുള്ള അസ്വസ്ഥതകള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.