Click to learn more 👇

തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്തു; ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു


 കല്ലൂരില്‍ ഭാര്യയുടെ കഴുത്ത് മുറിച്ചതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് ആത്മഹത്യ ചെയ്തത്.

ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. വെട്ടുകത്തി ഉപയോഗിച്ച്‌ ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.

രക്തത്തില്‍ മുങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഗ്രേസി, തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബാബു തൂങ്ങി മരിക്കുകയായിരുന്നു.

ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് എന്ന് നാട്ടുകാര്‍ പറയുന്നു. പുതുക്കാട് പൊലീസ് തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.