Click to learn more 👇

നിറം മാറാന്‍ ഇതെന്താ 'ഓന്തോ'? റോഡില്‍ നിറംമാറുന്ന ബിഎംഡബ്ല്യു കാറിന്റെ വീഡിയോ കാണാം


 കാര്‍ ഓന്തിനെ പോലെ തനിയെ നിറം മാറിയാല്‍ എങ്ങനെയുണ്ടാകും?. സംഗതി കളറാകില്ലേ. ചുമ്മാ തള്ളുകയാണെന്ന് കരുതല്ലേ ഇങ്ങനെ ഒരു ഫീച്ചര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

ലോകോത്തര ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ കാറുകളില്‍ എന്നും സവിശേഷ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച്‌ എന്നും കൈയ്യടി നേടുന്ന ബ്രാന്‍ഡാണ്. ഇപ്പോള്‍ മുകളില്‍ പറഞ്ഞ പോലെ കാറിന്റെ നിറം മാറുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ ബിഎംഡബ്ല്യു വീണ്ടും തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുകയാണ്. iX ഫ്ലോ എന്നാണ് ഈ ഫീച്ചറിന്റെ പേര്.

വൈറ്റ്, ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളിലേക്ക് തങ്ങളുടെ കാറിനെ മാറ്റാനാണ് ഈ ഫീച്ചര്‍ അനുവദിക്കുന്നത്.

ഇതുസംബന്ധിച്ച ഒരു വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. റോഡില്‍ വെച്ചായിരുന്നു കാറിന്റെ 'നിറംമാറ്റം'. എന്നാല്‍ ഈ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുപാട് കാഴ്ചക്കാരെ സ്വന്തമാക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

വീഡിയോയിലേക്ക് വിശദമായി കടന്നാല്‍ ബിഎംഡബ്ല്യു കാര്‍ നിരത്തിലൂടെ നീങ്ങുന്നതാണ് കാണാനാകുക. ഇതിനിടെയാണ് കാര്‍ iX ഫ്ലോ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ള നിറമുണ്ടായിരുന്ന കാര്‍ കണ്ണിമവെട്ടുന്ന സമയം കൊണ്ട് ഗ്രേ നിറത്തിലേക്ക് മാറുന്നതായി കാണാം.

വൈറല്‍ വീഡിയോയുടെ കമന്റ് സെക്ഷന്‍ വണ്ടിപ്രാന്തന്‍മാരുടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. പലരും ഈ ഫീച്ചറിനെ കുറിച്ച്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ബിഎംഡബ്ല്യുവിന്റെ iX ഫ്ലോ ഫീച്ചറിനെ കുറിച്ച്‌ വാഹന മേഖലയില്‍ ആകര്‍ഷകമായ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്ബനി തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്.

Post by @malayali.speaks
View on Threads

ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാറുകള്‍ കസ്റ്റമൈസ് ചെയ്യാനും പുത്തന്‍ ലുക്ക് നല്‍കാനും സാധിക്കും. നിറം മാറ്റുന്നതിനും കാര്‍ കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന മൈക്രോക്യാപ്സ്യൂളുകള്‍ അടങ്ങിയ ഇലക്‌ട്രോഫോറെറ്റിക് ഫിലിം കോട്ടിംഗ് ഉണ്ടെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.