ടോക്കോ എന്ന പേരില്‍ അറിയപ്പെടുന്ന ജപ്പാൻകാരന് ഒരു പ്രത്യേകതയുണ്ട്. അയാള്‍ ധരിക്കാൻ ഇഷ്ടപ്പെടുന്നത് നായയുടെ വേഷമാണ്.
കഴിഞ്ഞ വര്‍ഷം നായയുടെ വേഷം വാങ്ങുന്നതിന് വേണ്ടി അയാള്‍ ചെലവഴിച്ചത് 12 ലക്ഷം രൂപയാണ്. ശേഷം അയാള്‍ തന്റെ ട്വിറ്റര്‍ പേജിലും യൂട്യൂബ് ചാനലിലും നായയായിട്ടുള്ള വീഡിയോ പങ്ക് വയ്ക്കാറുണ്ട്. ടിവി പരസ്യങ്ങള്‍ക്കും സിനിമകള്‍ക്കും ഒക്കെ വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കി കൊടുക്കുന്ന Zeppet എന്ന ജാപ്പനീസ് കമ്ബനിയാണ് ടോക്കോയ്‍ക്ക് നായയുടെ വേഷം തയ്യാറാക്കി കൊടുത്തത്. 40 ദിവസമെടുത്തിട്ടാണ് വേഷം തയ്യാറാക്കിയത്.
എന്നാല്‍, ഇപ്പോള്‍ വൈറലാകുന്ന വീഡിയോ വേറൊന്നുമല്ല. ഈ വേഷത്തില്‍ ആദ്യമായി ടോക്കോ പുറത്തിറങ്ങി നടക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ശരിക്കും നായകള്‍ക്കൊപ്പം ടോക്കോ ഇടപെടുന്നതും വീഡിയോയില്‍ കാണാം. ടോക്കോ ഒരു മനുഷ്യനാണ് എന്ന് നായകള്‍ക്ക് തിരിച്ചറിയാനായില്ല എന്നാണ് വീഡിയോ കാണുമ്ബോള്‍ തോന്നുന്നത്.
വീഡിയോയില്‍ ടോക്കോ ഒരു പാര്‍ക്കിലൂടെ നടക്കുന്നത് കാണാം. ശരിക്കും നായകളെ പോലെ തന്നെയാണ് ടോക്കോ പെരുമാറുന്നത്. വലിയ നായയെ പോലെ തോന്നിക്കുന്ന ടോക്കോയുടെ അടുത്തേക്ക് ശരിക്കുള്ള മറ്റ് നായകളും വരുന്നുണ്ട്. അതുപോലെ തന്നെ നിരവധി ആളുകളും അവന്റെ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. ഒരുപാട് പേര്‍ ടോക്കോയെ വീക്ഷിക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഒക്കെ വീഡിയോയില്‍ കാണാം.
അതേസമയം യഥാര്‍ത്ഥത്തില്‍ ടോക്കോ എന്ന് അറിയപ്പെടുന്ന ഇയാളുടെ പേരെന്താണ് എന്നോ, മുഖം എങ്ങനെയാണ് എന്നോ ഒന്നും ആര്‍ക്കും അറിയില്ല. ടോക്കോ തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പോലും താനാരാണ് എന്നത് മറച്ചു വച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
A Japanese man, known only as Toco, spent $16K on a realistic rough collie costume to fulfill his dream of becoming a dog.
His identity remains anonymous, even to friends and coworkers.pic.twitter.com/9sfdph3Kb5