വടക്കേഞ്ചേരിയില്‍ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു. പൊത്തപ്പാറ പല്ലാറോഡ് സ്വദേശിനി തങ്കമണിയാണ് മരിച്ചത്.
വയലില്‍ കള പറിക്കുന്നതിനിടെയാണ് അപകമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചക്ക് 12 30 ഓടുകൂടിയാണ് സംഭവം. നാലുപേരടങ്ങുന്ന സംഘം വയലില്‍ കളപറിക്കുകയായിരുന്നു. ഇതിനിടയില്‍ സമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി ഇവര്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. തങ്കമണിയുടെ ദേഹത്തേക്കാണ് തെങ്ങ് വീണത്. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
വലിയ തോതിലുള്ള കാറ്റ് പ്രദേശത്ത് രാവിലെ മുതല്‍ തന്നെയുണ്ടായിരുന്നു. ഈ കാറ്റിലാണ് തെങ്ങ് കടപുഴകിയതാണ് അപകടകാരണം.