Click to learn more 👇

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ വീട്ടമ്മ മരിച്ച സംഭവം; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്


 കൊല്ലം കരിക്കോട് ഇലക്‌ട്രിക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ വീട്ടമ്മ മരിച്ച സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.

ഓട്ടോ ഓടിച്ച കരിക്കോട് ഷാപ്പുമുക്ക് സ്വദേശി 39 വയസുള്ള ജലജയാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ വന്ന ബൈക്ക് പൊടുന്നനെ തിരിച്ചപ്പോള്‍ ഇടിക്കാതിരിക്കാൻ ഉടന്‍ ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. ഓട്ടോ മറിഞ്ഞ് എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

അതിനിടെ, പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തട്ട മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.