Click to learn more 👇

🔺 ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച്‌ യുഎഇ, അപലപിച്ച്‌ ഒമാന്‍ 🔺 കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളില്‍ 65 പേര്‍ സൗദിയില്‍ അറസ്റ്റില്‍ 🔺 യുഎഇയിലെ സ്വകാര്യ ജീവനക്കാര്‍ എപ്പോഴാണ് 30 ദിവസത്തെ പൂര്‍ണ ശമ്ബളത്തോടെയുള്ള അവധിക്ക് അര്‍ഹരാവുന്നത്?


 ദുബൈ: വിശുദ്ധ ഖുര്‍ആന്‍ അവഹേളിച്ച സംഭവത്തില്‍ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച്‌ യുഎഇ. ഖുര്‍ആനെതിരെ ആവര്‍ത്തിക്കപ്പെടുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് അംബാസഡര്‍ ലിസലോട്ട് ആന്‍ഡേഴ്‌സനെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധക്കുറിപ്പ് കൈമാറിയത്.

ഇത് രണ്ടാം തവണയാണ് യുഎഇ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്.

വ്യാഴാഴ്ച സ്വീഡനില്‍ ഇറാഖി അഭയാര്‍ഥി ഖുര്‍ആനെ അവഹേളിച്ചിരുന്നു. ഇറാഖ് എംബസിക്ക് മുമ്ബിലെത്തിയാണ് ഇയാള്‍ ഖുര്‍ആന്‍ അവഹേളനം നടത്തിയത്. ഈ സാഹചര്യത്തിലാണ് യുഎഇ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയത്. തുടര്‍ച്ചയായ ഖുര്‍ആന്‍ അധിക്ഷേപങ്ങള്‍ക്ക് സ്വീഡന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണിത്. വിവിധ അറബ് രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തെ ഒമാന്‍ ശക്തമായി അപലപിച്ചു. ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും തീവ്രവാദികള്‍ക്ക് വീണ്ടും അനുമതി നല്‍കിയ സ്വീഡനിലെ അധികൃതരുടെ നടപടിയെ ഒമാന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലിംകളുടെ വികാരങ്ങള്‍ക്കും വിശുദ്ധിക്കും എതിരായ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച്‌ അനുമതി നല്‍കുന്ന സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ സൗദി ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സൗദിയിലെ സ്വീഡിഷ് എംബസിയുടെ ഷര്‍ഷെ ദഫേയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി. ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ മുസ്ലിം വേള്‍ഡ് ലീഗും ശക്തമായ ഭാഷയില്‍ അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളെയും തത്വങ്ങളെയും ലംഘിക്കുന്ന അസംബന്ധവും ഹീനവുമായ പ്രവൃത്തികളെ അപലപിക്കുന്നതായി മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പ്രധാന മസ്ജിദിനു മുന്നില്‍ ഇറാഖ് അഭയാര്‍ഥി ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഖുര്‍ആന്‍ അധിക്ഷേപം ഉണ്ടായത്. ഒരു അഭയാര്‍ഥി ഖുര്‍ആന്‍ ചവിട്ടിത്തെറിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

🔺 കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളില്‍ 65 പേര്‍ സൗദിയില്‍ അറസ്റ്റില്‍


സൗദി അറേബ്യയില്‍ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ചൂഷണം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസുകളില്‍ ഒരുമാസത്തിനിടെ 65 പേര്‍ അറസ്റ്റില്‍. 11111

കണ്‍ട്രോള്‍ ആൻഡ് ആൻറി കറപ്‌ഷൻ കമീഷനാണ് (നസഹ) ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരം, മുനിസിപ്പല്‍-ഗ്രാമ-പാര്‍പ്പിടം, ആരോഗ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികളെന്നും അതോറിറ്റി വ്യക്തമാക്കി. ദുല്‍ഹജ്ജ് മാസം നടത്തിയ 213 റെയ്ഡുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ കേസുകളുമായി ബന്ധപ്പെട്ട് 2,230 മോണിറ്ററിങ് റൗണ്ടുകള്‍ നടത്തിയതായും അറസ്റ്റ് ചെയ്ത പ്രതികളില്‍ ചിലരെ ജാമ്യത്തില്‍ വിട്ടതായും അതോറിറ്റി വെളിപ്പെടുത്തി. രാജ്യത്തെ അഴിമതി ഉച്ചാടനം ചെയ്യാൻ കുറ്റമറ്റ നിലയില്‍ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കാലയളവില്‍ അതോറിറ്റിയുടെ മുമ്ബിലെത്തിയ നിരവധി ക്രിമിനല്‍, സിവില്‍ കേസുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞതായും അവര്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും കണ്‍ട്രോള്‍ ആൻഡ് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നസഹ നിരവധി കേസുകള്‍ പ്രത്യേകം പരിശോധിക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി വരുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. 

അധികാര ദുര്‍വിനിയോഗത്തെ കുറിച്ചും അഴിമതിയെ കുറിച്ചും വിവരം ലഭിക്കുന്നവര്‍ 980 എന്ന ടോള്‍ ഫ്രീ നമ്ബറോ 01144 20057 എന്ന ഫാക്സ് നമ്ബറോ ലഭ്യമായ മറ്റ് ഔദ്യോഗിക ചാനലുകള്‍ വഴിയോ സ്വദേശികളും വിദേശികളും അറിയിക്കണെമെന്ന് കണ്‍ട്രോള്‍ ആൻഡ് ആൻറി കറപ്‌ഷൻ കമീഷൻ (നസഹ) വൃത്തങ്ങള്‍ അറിയിച്ചു

🔺 യുഎഇയിലെ സ്വകാര്യ ജീവനക്കാര്‍ എപ്പോഴാണ് 30 ദിവസത്തെ പൂര്‍ണ ശമ്ബളത്തോടെയുള്ള അവധിക്ക് അര്‍ഹരാവുന്നത്?



യുഎഇയിലെ സ്വകാര്യ ജീവനക്കാര്‍ എപ്പോഴാണ് 30 ദിവസത്തെ പൂര്‍ണ ശമ്ബളത്തോടെയുള്ള അവധിക്ക് അര്‍ഹരാവുന്നത്? കഴിഞ്ഞ ദിവസം മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ട്വീറ്റിലൂടെ സ്വകാര്യ മേഖലാ ജീവനക്കാരുടെ വാര്‍ഷിക അവധി വ്യവസ്ഥകള്‍ വിശദീകരിച്ചത്.

യു.എ.ഇ നിയമപ്രകാരം സ്വകാര്യ ജീവനക്കാര്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതോടെയാണ് 30 ദിവസത്തെ പൂര്‍ണ ശമ്ബളത്തോടെയുള്ള വാര്‍ഷിക അവധിക്ക് അര്‍ഹരാവുന്നത്. കൂടാതെ, നിശ്ചിത ജോലിസ്ഥലത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്തവര്‍ക്കും ആറ് മാസം പൂര്‍ത്തിയാക്കിയതിന് ശേഷം വാര്‍ഷിക ലീവ് എടുക്കാവുന്നതാണ്.

പക്ഷെ, വാര്‍ഷിക അവധിയുടെ ആനുകൂല്യം ഇവര്‍ക് ലഭിക്കില്ല. ഒരു വ്യക്തി ജോലിയില്‍ ചെലവഴിച്ച യഥാര്‍ത്ഥ ജോലി സമയം അനുസരിച്ച്‌ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.

വാര്‍ഷിക അവധി ഉപയോഗിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തൊഴിലുടമ ജീവനക്കാരനെ തടയാന് പാടില്ലെന്നും നിബന്ധനയുണ്ട്

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.