Click to learn more 👇

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടുന്നു: നഗ്നരായി യുവാക്കളുടെ പ്രതിഷേധം; വീഡിയോ കാണാം


 വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടുന്നതില്‍ പ്രതിഷേധവുമായി യുവാക്കള്‍. നഗ്നരായാണ് ഒരു കൂട്ടം യുവാക്കള്‍ പ്രതിഷേധം നടത്തിയത്.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്താൻ വേണ്ടിയായിരുന്നു യുവാക്കള്‍ വേറിട്ട രീതിയില്‍ പ്രതിഷേധം നടത്തിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ നടപടിയെടുക്കണമെന്ന ആവശ്യം നേരത്തെയും പലതവണ ഉന്നയിക്കപ്പെട്ടതാണെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെടുന്നത്. കൈകളില്‍ പ്ലക്കാര്‍ഡുമായി തെരുവിലൂടെ നടന്നായിരുന്നു യുവാക്കളുടെ പ്രതിഷേധം.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. യുവാക്കളുടെ പ്രതിഷേധ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. നഗ്നരായി റോഡിലൂടെ നടന്നു നീങ്ങുന്ന യുവാക്കളെ വീഡിയോയില്‍ കാണാം. 

തങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താൻ ഇവര്‍ ചില വിവിഐപി വാഹനങ്ങളുടെ പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.