Click to learn more 👇

മക്കളുടെ ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി; 45കാരിക്ക് ദാരുണാന്ത്യം- വീഡിയോ പുറത്ത്


 ചെന്നൈ: തമിഴ്‌നാട്ടില്‍ മക്കളുടെ പഠനത്തിന് പണം കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ, ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് 45കാരി.

വാഹനാപകടത്തില്‍ മരിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം ഉപയോഗിച്ച്‌ മക്കളുടെ കോളജ് ഫീസ് അടയ്ക്കാമെന്ന് കരുതിയാണ് യുവതി കടുംകൈ ചെയ്തത്.

സേലത്താണ് സംഭവം. ജില്ലാ കലക്ടറേറ്റ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായ പാപ്പാത്തിയാണ് മരിച്ചത്. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാരില്‍ നിന്ന് സാമ്ബത്തിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് 45കാരി ഓടുന്ന ബസിന് മുന്നിലേക്ക് ചാടിയത്. വാഹനാപകടത്തില്‍ മരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 45കാരി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ആത്മഹത്യ ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ബസിന് മുന്നില്‍ ചാടിയത്. ആദ്യം മറ്റൊരു ബസിന് മുന്നില്‍ ചാടിയപ്പോള്‍ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് മുറിച്ച്‌ കടന്ന ശേഷം ഓടുന്ന ബസിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. മക്കളുടെ കോളജ് ഫീസ് അടയ്ക്കാന്‍ കഴിയാത്തതില്‍ പാപ്പാത്തി മനോവിഷമത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം പാപ്പാത്തിയാണ് മക്കളെ വളര്‍ത്തി കൊണ്ടുവന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.