Click to learn more 👇

India vs West Indies 1st ODI Highlights


 ബാറ്റിംഗ് ഓര്‍ഡറില്‍ വന്‍ പരീക്ഷണം നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം.

115 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 22.5 ഓവറിലാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബൗളിംഗില്‍ മൂന്ന് ഓവറില്‍ 6 റണ്‍സിന് നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ 46 പന്തില്‍ 52 റണ്‍സുമായി ഇഷാന്‍ കിഷന്‍ താരമായി.

റണ്‍മെഷീന്‍ വിരാട് കോലി ക്രീസിലിറങ്ങാതിരുന്നപ്പോള്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ ഏഴാമനായാണ് ക്രീസിലെത്തിയത്. മറ്റ് താരങ്ങള്‍ക്ക് ബാറ്റിംഗിന് അവസരം കൊടുക്കുകയായിരുന്നു ഇരുവരും. എന്നാല്‍ ഈ പരീക്ഷണം പാളാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.


 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.