കണ്ണൂര്‍: തോട്ടടയില്‍ മിനി ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. മരിച്ചയാളുടെ തല വേര്‍പെട്ടു.
പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസും, തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസില്‍ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.