Click to learn more 👇

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ ഇരുമ്ബ് ദണ്ഡുകൊണ്ട് അടിച്ച്‌ കൊന്നു; പ്രതി പിടിയില്‍


 ന്യൂഡല്‍ഹി: കോളേജ് വിദ്യാര്‍‌ത്ഥിനിയെ പട്ടാപ്പകല്‍ തലയ്‌ക്കടിച്ചുകൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ അരബിന്ദോ കോളേജിന് സമീപത്തെ പാര്‍ക്കിലാണ് സംഭവം.

ഒരു സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ ഡല്‍ഹി കമലാ നെഹ്രു കോളേജിലെ ബിരുദ വിദ്യാ‌ര്‍ത്ഥിയായിരുന്ന നര്‍ഗീസ് (25) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ പ്രതി ഇര്‍ഫാൻ (28) സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി.

പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്‌ നര്‍ഗീസും ഇര്‍ഫാനും തമ്മില്‍ മുൻപ് പ്രണയബന്ധത്തിലായിരുന്നു.

എന്നാല്‍ നര്‍ഗീസിന്റെ കുടുംബത്തിന് ഇത് ഇഷ്‌ടമായിരുന്നില്ല. തുടര്‍ന്ന് നര്‍ഗീസ് ഇയാളുമായി സംസാരിക്കാതായി. ഇതിലെ വൈരാഗ്യത്തിലാണ് ഇര്‍ഫാൻ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ നര്‍ഗീസിന്റെ തലയില്‍ അടിച്ച്‌ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുവച്ചുതന്നെ നര്‍ഗീസ് മരിച്ചു. കൃത്യത്തിനുപയോഗിച്ച ഇരുമ്ബ് ദണ്ഡ് സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചു. നര്‍ഗീസിന്റെ തലയില്‍ നിരവധി പരിക്കുകളുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.