Click to learn more 👇

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റില്‍; കേസെടുത്ത് പൊലീസ്


 മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗര്‍ഭിണിയായി. പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണെന്ന് പൊലീസ് പറയുന്നു.

14 വയസ്സ് മാത്രമാണ് പെണ്‍കുട്ടിക്ക് പ്രായം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരനും ബന്ധുവുമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചൈല്‍ഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

അഞ്ചുമാസം ഗര്‍ഭിണിയാണ് ഈ കുട്ടി. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.