Click to learn more 👇

വീടിന്റെ ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ ആത്മഹത്യ ചെയ്തു: കുടുംബത്തിന്റെ പ്രതികരണം


 ആലപ്പുഴ: ഇന്നലെ പുലര്‍ച്ചെ ആലപ്പുഴ തായങ്കരിയില്‍ കാര്‍ കത്തി നശിച്ച്‌ അകത്തിരുന്നയാള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാര്‍ ഉടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) തന്നെയാണ് മരിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചു. കാറിന് തീവെച്ചത് ജെയിംസ്‌കുട്ടി തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഏറെക്കുറെ പൂര്‍ണമായും കത്തിയ മൃതദേഹ അശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ലഭിച്ച സൂചനകളാണ് മരിച്ചത് ജെയിംസ്‌കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.

മുൻപ് ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് ഇട്ടിരുന്ന കമ്ബി വീട്ടുകാര്‍ തിരിച്ചറിഞ്ഞു. സംസ്‌കാരം എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്നു.

 രോഗബാധിതനായിരുന്ന ജയിംസ്‌കുട്ടി മദ്യപിച്ച്‌ വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നു. രാത്രിയില്‍ വീട്ടില്‍ നിന്ന് മുൻപും ഇറങ്ങിപ്പോയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തരത്തില്‍ 

വീട്ടില്‍ നിന്നിറങ്ങിയ ജെയിംസ്‌കുട്ടി കാറിനുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ആധാരം ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്‌കുട്ടി ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു. മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ കത്തിച്ചതായാണ് വിവരം. പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. 

എടത്വ പൊലീസ് അറിയിച്ചതനുസരിച്ച്‌ നാലു മണിയോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.

പിന്നീട് ഒൻപതു മണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് ഒടുവിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ജോയിസ് ആണ് ജെയിംസിന്റെ ഭാര്യ മക്കള്‍. ആല്‍വിൻ, അനീറ്റ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.