Click to learn more 👇

തൃശൂരില്‍ മുത്തശ്ശനെയും മുത്തശ്ശിയെയും ചെറുമകന്‍ വെട്ടിക്കൊന്നു; ക്രൂര കൊലപാതകത്തില്‍ നടുങ്ങി നാട്; വീഡിയോ

 


 തൃശൂര്‍: തൃശൂരില്‍ ദമ്ബതികളെ ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം. മാനസികാരോഗ്യത്തിന് ചികില്‍സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മല്‍ (27) ആണ് പ്രതി. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം.

അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ചെറുമകനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.