ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നല്‍ച്ചുഴലി; വ്യാപക നാശനഷ്ടം; വീഡിയോ കാണാം


 ഇരിങ്ങാലക്കുടയി ചാലക്കുടിയിലും മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. സംഭവത്തില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി വിണു.

ചാലക്കുടിയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഭാഗീകമായി തകര്‍ന്നു. ഇരിങ്ങാലക്കുട ആളൂരില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം താറുമാറായി. കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മലപ്പുറത്ത് കനത്ത മഴയില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞുവീണു. പെരിന്തല്‍മണ്ണയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞുവീണു. ഒരു സ്‌കൂട്ടറിനും പിക്‌അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ആളപായമില്ല.

കാളികാവിലെ ചാഴിയോട് ആനവാരിയിലും മണ്ണിടിച്ചിലുണ്ടായി. ഷറഫുദ്ദീൻ എന്ന വ്യക്തിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരു മുറിയും വീടിന്റെ പുറത്തെ ചില ഭാഗങ്ങളിലും ചെറിയ കേടുപാടുകളുണ്ടായി. വലിയ പറക്കല്ലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.