Click to learn more 👇

മന്ത്രി ശിവന്‍കുട്ടി പോകുന്ന വഴിയില്‍ സോപ്പുപെട്ടി പോലുള്ള ആംബുലന്‍സുമായി എന്തിനു വന്നെന്ന് ഡ്രൈവറെ അധിക്ഷേപിച്ച്‌ പോലീസ്; ഒടുവിൽ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

 

കൊല്ലം: കൊട്ടക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച്‌ ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍

കേസ് കൊടുക്കാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നാണ് ആരോപണം. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി നിതിന്‍ പറഞ്ഞു. തന്നെ പ്രതിയാക്കാനാണ് പൊലീസ് നീക്കമെന്നും നിതിന്‍ ആരോപിച്ചു.

ഇന്നലെ സ്റ്റേഷനില്‍ കേസ് കൊടുക്കാനെത്തിയപ്പോഴാണ് പൊലീസ് അക്ഷേപിച്ചതെന്നാണ് നിതിന്‍ പറയുന്നത്. 'നിന്റെ വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ, സോപ്പുപെട്ടി പോലുള്ള വണ്ടി കൊണ്ടാണോ നീ റോഡില്‍ നടക്കുന്നത്. 

ആര് എടാ നിനക്ക് സിഗ്നല്‍ തന്നത്. മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടികൊണ്ടുവന്നു എന്നൊക്ക പറഞ്ഞ് പൊലീസ് ആക്ഷേപിച്ചു'-നിതിന്‍ പറഞ്ഞു. ഓവര്‍ സ്പീഡിലെത്തിയ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.

ഇപ്പോള്‍ കേസില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നിതിന്‍ പറഞ്ഞു.

ഒടുവിൽ എപ്പോൾ ആംബുലന്‍സ്, പൊലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചു എന്നതാണ് രണ്ടു ഡ്രൈവര്‍മാര്‍ക്കെതിരെയുമുള്ള കേസ്.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവ് അശ്വകുമാറിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനം പുലമണ്‍ ജങ്ഷനില്‍ വച്ച്‌ ആംബുലന്‍സില്‍ ഇടിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൊട്ടാരക്കര പൊലീസ് പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.