റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി നമിതയാണ് മരിച്ചത്.
നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ പ്രദേശത്ത് ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Post by @malayali.speaks View on Threads
നിര്‍മല കോളേജ് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്ബോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.