ലോക്കല്‍ ട്രെയിന്‍ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ ആളുകള്‍ തമ്മില്‍ തല്ലുന്ന കാഴ്ചകള്‍ സാധാരണമാണ്.
സീറ്റിനേ ചൊല്ലിയുള്ള തര്‍ക്കം മുതല്‍ പല കാരണങ്ങളാണ് ഇത്തരം തമ്മില്‍ തല്ലുകള്‍ക്ക് കാരണമാകാറ്. സമാനമായി കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനില്‍ നടക്കുന്ന കൂട്ടത്തല്ല് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സ്ത്രീകള്‍ മാത്രമുള്ള കംപാര്‍ട്ട്മെന്‍റില്‍ ചെരിപ്പ് അടക്കം ആയുധമാക്കിയാണ് തല്ല് നടക്കുന്നത്.
എന്നാല്‍ തല്ലിനുള്ള കാരണം മാത്രം വ്യക്തമല്ല. അലറി വിളിച്ചുള്ള തമ്മിലടിയില്‍ കണ്ട് നിക്കുന്നവരും ഭാഗമാവുന്നത്. തല്ലുകൂടി സീറ്റിലിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുമ്ബോള്‍ ബാഗുമെടുത്ത് സ്ഥലം കാലിയാക്കുന്നവരേയും വീഡിയോയില്‍ കാണാന്‍ കഴിയും.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ സബര്‍ബൻ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന തമ്മിലടിയുടെ പ്രോ വേര്‍ഷനെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ ഒന്ന്. കഴിഞ്ഞ ഒക്ടോബറില്‍ താനെ-പൻവേല്‍ ലോക്കല്‍ ട്രെയിനിലായിരുന്നു ഇതിന് മുന്‍പ് ഏറെ ചര്‍ച്ചയായ കൂട്ടത്തല്ല് നടന്നത്.
ടര്‍ബെ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാര്‍ തര്‍ക്കത്തിലായി. സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോള്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാല്‍, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു.
Kolkata local🙂 pic.twitter.com/fZDjsJm93L