30 ശതമാനം വരെ ഉയരും; ഓണത്തിന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്‌ആര്‍ടിസി


 ഓണം അടക്കമുള്ള ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് കൊണ്ടുവരാൻ കെഎസ്‌ആര്‍ടിസി. അന്തര്‍ സംസ്ഥാന സര്‍വീസുകളിലാണ് ഒണത്തിന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്.

30 ശതമാനം വരെയായിരിക്കും ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക.

ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിലായിരിക്കും നിര‍ക്ക് വര്‍ധന. എക്സ്പ്രസ് മുതല്‍ മുകളിലേക്കുള്ള ബസുകളിലായിരിക്കും ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്.

സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിക്കും. ഉത്സവ ദിവസങ്ങളല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.