Click to learn more 👇

സര്‍ക്കാര്‍ ചെലവാക്കുന്ന ശമ്ബളത്തിന്റെ 50ശതമാനവും കൊണ്ടുപോകുന്നത് സ്‌കൂള്‍ - കോളേജ് അദ്ധ്യാപകര്‍; ശിവന്‍കുട്ടിയെ വേദിയിലിരുത്തി ഗണേഷിന്റെ വിമര്‍ശനം ; വീഡിയോ കാണാം


 തിരുവനന്തപുരം: കേരളത്തില്‍ 50വര്‍ഷത്തിനിടെ ഒരു പുരോഗമനവുമില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. മുൻപ് എന്ത് പ്രശ്നമാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും നിലനില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി വി ശിവൻകുട്ടിയും വേദിയില്‍ ഇരിക്കുപ്പോഴായിരുന്നു ഗണേഷിന്റെ ഈ വിമര്‍ശനം.

കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്ബളത്തെ 100ശതമാനമായി കണക്കാക്കിയാല്‍ അതില്‍ 64ശതമാനവും പോകുന്നത് സ്‌കൂള്‍ - കോളേജ് അദ്ധ്യാപകര്‍ക്കാണ്. അതിന് പറ്റിയഫലം കിട്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 50 വര്‍ഷം മുൻപ് ഇറങ്ങിയ 'ഈ നാട്' എന്ന സിനിമയില്‍ പറയുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനര്‍ത്ഥം കേരളത്തില്‍ ഈ 50വര്‍ഷത്തിനിടെ വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്നാണ്.

ഒന്നുമുതല്‍ ഒൻപതാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻപ് ഒരു മന്ത്രി ഉത്തരവിറക്കി. ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ നിലവാരം കണക്കാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ് എസ് എല്‍ സിയില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ ജയിക്കാൻ കഴിയു. കുറച്ചുകൂടി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്തരവാദിത്വം നല്‍കുന്ന ഒരു പഠന സംവിധാനം കൊണ്ടുവരാൻ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ഗണേഷ് പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.