Click to learn more 👇

മലപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി; മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്ബതികള്‍ ജീവനൊടുക്കിയതെന്ന് സംശയം


 മലപ്പുറം മുണ്ടുപറമ്ബില്‍ 4 പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധൻ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല. കോഴിക്കോട് സ്വദേശികളായ ഇവര്‍ മലപ്പുറം മുണ്ടുപറമ്ബില്‍ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ ഫോണില്‍ വിളിച്ച്‌ കിട്ടുന്നില്ലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും അയല്‍വാസികളും വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടത്. സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസ്സുള്ള ഹരിഗോവിന്ദ്, രണ്ടര വയസ്സുള്ള ശ്രീവര്‍ധൻ എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.