അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി.
അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. ഇതോടെ ഇന്‍റര്‍ മയാമി 4-0ന് അറ്റ്‌ലാന്‍റയെ തരിപ്പിണമാക്കി. റോബര്‍ട്ട് ടെയ്‌ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. ഇന്‍റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി വലകുലുക്കിയത്. ജയത്തോടെ ഇന്‍റര്‍ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.
Busquets 🤝 Messi
Messi puts us in the lead early with his second goal for the Club 👏👏#MIAvATL | 1-0 | 📺#MLSSeasonPass on @AppleTV: https://t.co/JZtEpe9Hfa pic.twitter.com/GKujBMsW1V
അറ്റ്‌ലാന്‍റ യുണൈറ്റഡിനായി മെസി ഇരട്ട ഗോളും റോബര്‍ട്ട് ടെയ്‌ലര്‍ ഒരു ഗോളും നേടിയതോടെ ഇന്‍റര്‍ മയാമി ആദ്യപകുതിയില്‍ തന്നെ 3-0ന് മുന്നിലെത്തി. 8, 22 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 44-ാം മിനുറ്റില്‍ ടെയ്‌ലര്‍ ലക്ഷ്യം കണ്ടു.
രണ്ടാംപകുതി ആരംഭിച്ച് 53-ാം മിനുറ്റില്‍ ടെയ്‌ലറും ഇരട്ട ഗോള്‍ കുറിച്ചു. മത്സരത്തില്‍ മെസിക്കും ടെയ്‌ലര്‍ക്കും ഇരട്ട ഗോളും ഓരോ അസിസ്റ്റുമുണ്ട്. മയാമി താരം ക്രിസ്റ്റഫര്‍ മക്‌വെ 84-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതൊന്നും ടീമിനെ ചാഞ്ചാടിച്ചില്ല.
Taylor bags a brace 2️⃣
Messi sets up Taylor for our FOURTH of the night 👏#MIAvATL | 4-0 pic.twitter.com/ssG8CyqXWu
കഴിഞ്ഞ അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റില്‍ മഴവില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ഇതോടെ മയാമിയിലെത്തിയ ശേഷം രണ്ട് കളിയില്‍ മൂന്ന് ഗോളായി അര്‍ജന്‍റൈന്‍ ഇതിഹാസത്തിന്.