Click to learn more 👇

ഉത്തരേന്ത്യയില്‍ അതിശക്തമായ മഴ തുടരുന്നു, വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി; കുടുങ്ങിക്കിടക്കുന്നത് അമ്ബതിലേറെ മലയാളികള്‍; വീഡിയോ കാണാം


 ഷിംല: ഹിമാചല്‍ പ്രദേശില്‍ അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. കൊച്ചിയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം അമ്ബതിലേറെ മലയാളികള്‍ പലസ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാര്‍ത്ഥികളെല്ലാം സുരക്ഷിതരാണെന്നും ഗതാഗതം പുനസ്ഥാപിച്ചാല്‍ ഡല്‍ഹിയിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പത്തൊൻപത് പേരെങ്കിലും മരണമടഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീര്‍, രാജസ്ഥാൻ, ഡല്‍ഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമൊക്കെയുണ്ടായി. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 പ്രധാന കരകവിഞ്ഞൊഴുകുന്നതിനാല്‍ മണാലി, കുളു അടക്കമുള്ളയിടങ്ങളില്‍ വെള്ളപ്പൊക്കമാണ്. വാഹനങ്ങളും കെട്ടിടങ്ങളുമൊക്കെ ഒലിച്ചുപോയി. ഇതിന്റെയൊക്കെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ പെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.