Click to learn more 👇

ജർമനിയിൽ നഴ്‌സുമാരാവാൻ അവസരം; നോർക്ക റൂട്സ് വഴി ജർമനിയിൽ നഴ്സ് നിയമനം


 തിരുവനന്തപുരം: ജർമനിയിൽ നഴ്‌സുമാരാവാൻ അവസരം. 300 പേരെയാണ് നിയമിക്കുന്നത്. നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻറൽ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന ‘ട്രിപ്പിൾ വിൻ’ പദ്ധതി പ്രകാരമാണ് റിക്രൂട്ട്മെന്റ്.

അപേക്ഷയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്.

ജനറൽ / ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ്കാർക്കും അപേക്ഷിക്കാം. 3 വർഷ പ്രവൃത്തി പരിചയം ആവശ്യമാണ്. മറ്റുള്ളവർക്കു പരിചയം നിർബന്ധമില്ല. പ്രായപരിധി 39 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് മിസ്സ്ഡ് കാൾ സർവീസ് (ഇന്ത്യ-18004253939, വിദേശം- +918802012345

http://norkaroots.org

http://nifi.norkaroots.org

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.