Click to learn more 👇

'ഒരു മന്ത്രിക്ക് തന്റെ ഭാര്യയുമായി അവിഹിതമുണ്ടെന്ന് ബിജു പറഞ്ഞു; മരിക്കുവോളം ഉമ്മൻ ചാണ്ടി പുറത്തു പറഞ്ഞില്ല' 'സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യം'; വിമർശനവുമായി ഷിബു ബേബി ജോൺ


 കൊല്ലം: സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിക്ക് നെഞ്ചിൽ കഠാര കുത്തുന്ന വേദനയുണ്ടാക്കിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയാണ് സോളാർ കേസിന് വിശ്വാസ്യത നൽകിയത്. അന്നത്തെ മന്ത്രിസഭയിലെ അംഗത്തിന് ബിജു രാധാകൃഷ്ണന്റെ ഭാര്യയുമായുണ്ടായ അവിഹിതമാണ് ചർച്ച ചെയ്തത്. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചു അക്കാര്യം ഉമ്മൻ ചാണ്ടി പുറത്ത് പറയാത്തത് മഹത്വം കൊണ്ടാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേര്‍ത്തു.

ആരെ സംരക്ഷിക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത് അവർ തന്നെ വ്യാജ രേഖകൾ ഉണ്ടാക്കി വേട്ടയാടി. തെറ്റുപറ്റിയെന്ന വാക്ക് പോലും പറയാതെയാണ് ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.