Click to learn more 👇

കണ്ണീരുണങ്ങാത്ത മുഖവുമായി യുകെ മലയാളി സമൂഹം; യുകെയിൽ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി നിര്യാതയായി.


 മഞ്ചു ഗോപാലകൃഷ്ണൻ (40) യുകെയില്‍ അന്തരിച്ചു. കാൻസര്‍ രോഗ ബാധിതയായിരുന്നു. ഭര്‍ത്താവ്: അലൻ. മക്കള്‍:അമേയ, നിലിയ.

കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണൻ - പദ്മിനി ദമ്ബതികളുടെ മകളാണ്.

യുകെ എല്‍ടിഐ മെൻഡ്ട്രീയിലെ ജീവനക്കാരിയായ മഞ്ചു ബര്‍ജസ്ഹില്ലിലായിരുന്നു താമസം. സംസ്കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടന്നുവരുന്നു.

ഹേവാര്‍ഡ്‌സ് ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ റവ. ഫാ. ആന്‍റണി ചുണ്ടെലിക്കാട്ടില്‍, വികാരി റവ. ഫാ. ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രാര്‍ഥന ശുശ്രുഷകള്‍ നടത്തി.

ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജം, ഹേവാര്‍ഡ്‌സ് ഹീത്ത് പെന്തക്കോസ്ത കമ്യൂണിറ്റി, ഹേവാര്‍ഡ്‌സ് ഹീത്ത് മിസ്മ അസോസിയേഷൻ, ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷൻ, ഹേവാര്‍ഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ തുടങ്ങിയവ അനുശോചിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.